
വടക്കാഞ്ചേരി : വൈകുണ്ഠ ഏകാദശി നാളിൽ ഭഗവാനെ കൺകുളിർക്കെ കണ്ടു തൊഴാൻ ആയിരങ്ങൾ നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്ര സന്നിധിയിലെത്തി. രാവിലെ നിർമ്മാല്യ ദർശനത്തോടെ ഏകാദശി ചടങ്ങാരംഭിച്ചു. ഗീതാ പാരായണം, നാരായണീയ പാരായണം, സ്‌തോത്ര പഞ്ചാശിക പാരായണം, ഭക്തിപ്രഭാഷണം, പഞ്ചരത്‌ന കീർത്തനാലാപനം, ഏകാദശി ഊട്ട്, കാഴ്ച്ച ശീവേലി, പഞ്ചവാദ്യം, മേളം, സ്‌പെഷ്യൽ നാദസ്വരം, ഭക്തി ഗാനമേള, ഡബ്ബിൾ തായമ്പക, വിളക്കെഴുന്നള്ളിപ്പ്, കേളി, കൊമ്പുപറ്റ്, കുഴൽ പറ്റ് എന്നിവ നടന്നു. നെല്ലുവായ് വൈകുണ്ഠ ഏകാദശി ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ്.