തൃശൂർ : നവകേരള സദസ് സമ്പൂർണ വേസ്റ്റാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ. ഡി.ജി.പി ഓഫീസ് മാർച്ചിൽ കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഡി.സി.സി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സദസിന്റെ പരാജയം മറയ്ക്കാൻ ഡി.വൈ.എഫ്.ഐ ക്രിമിനലുകളെ ഇറക്കി കേരളത്തെ കലാപഭൂമിയാക്കാനാണ് പിണറായിയുടെ ശ്രമമെന്നും സുധീരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, എ. പ്രസാദ്, ഐ.പി. പോൾ, സി.ഐ. സെബാസ്റ്റ്യൻ, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമനിക്, ജെയ്ജു സെബാസ്റ്റ്യൻ, ടി.എം. രാജീവ്, കെ.കെ. ബാബു, കെ.എച്ച്. ഉസ്മാൻ ഖാൻ , കല്ലൂർ ബാബു, ടി. നിർമ്മല എന്നിവർ പ്രസംഗിച്ചു.