ആളൂർ : ആളൂർ പഞ്ചായത്ത് ഉറുമ്പൻകുന്നിലെ അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കാനായി ആളൂർ പഞ്ചായത്തിന് സംഭാവനയായി ലഭിച്ച സ്ഥലത്ത് തറക്കല്ലിട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു ഷാജു മുഖ്യാതിഥിയായി. അംഗൻവാടി കെട്ടിടം പണിയാൻ സൗജന്യമായി സ്ഥലം നൽകിയ ജോസ് മാഷിനെയും, മുൻ വാർഡ് മെമ്പർ എ.ആർ.ഡേവിസിനെയും മൊമെന്റോ നൽകി ആദരിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി തിലകൻ, ധിപിൻ പാപ്പച്ചൻ, അഡ്വ.എം.എസ്.വിനയൻ, ഐ.എൻ.ബാബു, എം.ബി.ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.