1

തൃശൂർ: പൂരത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ എക്‌സിബിഷൻ നടത്തുന്ന സ്ഥലത്തിന്റെ വാടക ഭീമമായി വർദ്ധിപ്പിക്കാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ കേരള ക്ഷേത്ര സമന്വയ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പൂരം പ്രതിസന്ധിയില്ലാതെ നടത്തുന്നതിന് സമാനചിന്താഗതികളുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും മറ്റു ഘടകക്ഷേത്ര ഭാരവാഹികൾക്കും എല്ലാവിധ പിന്തുണയും നൽകുമെന്ന് കേരള ക്ഷേത്ര സാമന്വയ സമിതി അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. ബിനു അദ്ധ്യക്ഷനായി. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ദിനേശ് കർത്ത ഉദ്ഘാടനം ചെയ്തു. ശിവശങ്കര മേനോൻ മുഖ്യപ്രഭാഷണം നടത്തി. വിനോദ് പൂങ്കുന്നം, അഡ്വ. അനൂപ്, അഡ്വ. ജിനചന്ദ്രൻ, സന്ദീപ്, യു. പ്രമോദ്, പി.എസ്. അനുരൂപ് എന്നിവർ സംസാരിച്ചു.