kail

തൃശൂർ: ഫാഷനെയും ഫിറ്റ്‌നസിനെയും സമന്വയിപ്പിച്ച് കൈലാസനാഥ വിദ്യാനികേതൻ സ്‌കൂളിൽ ഹെൽത്ത് വോഗ് അരങ്ങേറി. ഫിറ്റ്‌നസ് വേൾഡ് ചാമ്പ്യൻ മൊസാദിഖ് മൂസ ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, സെക്രട്ടറി ഡോ. ബേബി തോമസ് , ട്രഷറർ ഡോ. ഇന്ദുധരൻ, വിമൺ ചെയർപേഴ്‌സൺ ഡോ. ബെൽമ റോസ്, ഡോ. ഹനീനി എം. രാജ്, ഡോ. അരവിന്ദ് കെ. രാജ്, വിദ്യാനികേതൻ സ്‌കൂൾ എം.ഡി: വാസു ശ്രീകുമാർ, ഡെപ്യൂട്ടി മാനേജർ സീജോ പുരുഷോത്തമൻ, പ്രിൻസിപ്പൽ അനിത എസ് , അക്കാഡമിക് കോ - ഓർഡിനേറ്റർ പി.ആർ. വിജി, അഡ്മിഷൻ കൗൺസിലർ സൗമ്യ എസ്. നായർ, ഷോ ഡയറക്ടർ സിദ്ധി നാലകത്ത്, സി.ഇ.ഒ: പി.എം. ലൈല, മെന്റർ പി.എ. ബഷീർ, ഷോ ക്യൂറേറ്റർ ഡോ. മെൽവിൻ തമ്പി, ഷോ മാനേജർ ഡോ. എമിൽ ഡേവിസ്, ഹെൽത്ത് വോഗ് പ്രസന്റേഷൻ കോണ്ടെസ്റ്റ് വിന്നർ ദിയ ദീപ അനുപ്, അസി. പൊലീസ് സർജൻ ഡോ. മനു ജോൺസ് ചൊവല്ലൂർ, രാജീവ് സിദ്ധാർഥ്, ഷീബ റഹ്മാൻ, പോൾസൺ തോമസ്, ഷാനി മാസ്റ്റർ, ഹരിത പിള്ള, കൃഷ്ണ മാധവ്, അനികുമാർ, ലക്ഷ്മി, ബിജി ജസ്റ്റിൻ, രുചിതാ ജീവൻ നായർ, സൗമ്യ എസ് നായർ

എന്നിവർ പങ്കെടുത്തു.

ഡോ. ടി.വി സജീവ്, പി.എ. ബഷീറിന്റെ ഓപ്പൺഡേ എന്ന പുസ്തകം വിമ പ്രസിഡന്റ് ബെൽമ റോസിന് നൽകി പ്രകാശനം ചെയ്തു. ചെന്നൈയിലെ ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിനുള്ള ഹെൽത്ത് വോഗിന്റെ ഉദ്യമം ഡോ. എമിൽ ഡേവിസ്, അക്കാഡമിക് കോ- ഓർഡിനേറ്റർ പി.ആർ. വിജിയിൽ നിന്നും സ്വീകരിച്ചു.