തൃശൂർ: കോൺഗ്രസ് നെല്ലങ്കര കൂട്ടായ്മയുടെ നേതൃത്വത്തിൽ പുത്തൻ വെട്ടുവഴി ജംഗ്ഷനിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചു. ലീഡർ കെ.കരുണാകരന്റെ ഓർമ്മ ദിവസത്തോടനുബന്ധിച്ച് 101 കുടുംബങ്ങൾക്ക് കേക്ക്, വട്ടേപ്പം, ഉണ്ണിയപ്പം, ആപ്പിൾ, മുന്തിരി, ഓറഞ്ച്, നക്ഷത്രം അടങ്ങുന്ന കിറ്റുകൾ നൽകി. നെല്ലങ്കരയിലെ മഴയത്തും വെയിലത്തും വഴിയോര കച്ചവടം നടത്തുന്നവർക്ക് തണലായി വലിയ കുടകൾ സമ്മാനിച്ചു. ധന സഹായ വിതരണവും നടത്തി. എ.ഐ.സി.സി എക്‌സിക്യൂട്ടീവ് ഭാരവാഹിയായ പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി തിമോത്തി വടക്കൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ നേതാവ് പി.യു.ഹംസ, കൗൺസിലർ ശ്യാമള മുരളീധരൻ, മനു പള്ളത്ത്, സെന്റ് സെബാസ്റ്റിൻ ചർച്ച് വികാരി മാത്യു കുറ്റി കോട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.