തൃശൂർ: യൂജിൻ മോറേലിയെ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി ) സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ നിയമിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് യൂജിൻ മോറേലി സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനാകുന്നത്. വിദ്യാർത്ഥി ജനതാ തൃശൂർ ജില്ലാ പ്രസിഡന്റ്, യുവ ജനതാദൾ ജില്ലാ പ്രസിഡന്റ്, ജനതാദൾ ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ആർ.ജെ.ഡി തൃശൂർ ജില്ലാ പ്രസിഡന്റാണ്. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സഹകരണ രംഗത്തും പരിസ്ഥിതി മേഖലകളിലും സജീവമാണ് അദ്ധ്യാപകനും കൂടിയായ യൂജിൻ മോറേലി. ജില്ലാ പ്രസിഡന്റായി ജയ്‌സൺ മാണിയെ നിയമിച്ചു. പാർട്ടി പാർലമെന്ററി ബോർഡ് അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.