gopi

തൃശൂർ: അനുഭവങ്ങളാണ് ശ്രേഷ്ഠനായ ഗുരുവെന്നും കല തന്നെ വലിയൊരു ജീവിതാനുഭവമാണെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി പറഞ്ഞു. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കേളി' യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേളി'യിൽ കലാനുഭവങ്ങളും നിലപാടുകളുമായി കലാമണ്ഡലം ഗോപിക്കൊപ്പം മട്ടന്നൂർ ശങ്കരൻ കുട്ടി, കലാമണ്ഡലം ക്ഷേമാവതി, ഞെരളത്ത് ഹരിഗോവിന്ദൻ, ജയരാജ് വാര്യർ എന്നിവർ പ്രഭാഷണം നടത്തി. ലിറ്റററി ഫോറം പ്രസിഡന്റും എഴുത്തുകാരനുമായ കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്.കെ വസന്തൻ, അശോകൻ ചരുവിൽ, പ്രൊഫ.സി.പി.അബൂബക്കർ, കെ.രഘുനാഥൻ, എം.ഡി.രത്‌നമ്മ, സാഹിതി ചെയർപേഴ്‌സൺ ഡോ.സരസ്വതി ബാലകൃഷ്ണൻ, മോഹൻദാസ് പാറപ്പുറത്ത്, ശ്രീജ നടുവം, പിയാർ കെ.ചേനം തുടങ്ങി നിരവധിയവർ പങ്കെടുത്തു.