bjp

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന മഹിളാ സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.വി. ശ്രീധരൻ മാസ്റ്റർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ് കുമാർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. നാഗേഷ്, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, ദേശീയ സമിതി അംഗം എം.എസ്. സമ്പൂർണ, മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, സുജയ്‌സേനൻ, എൻ.ആർ. റോഷൻ, ഡോ. വി. ആതിര ,സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഐ.എൻ. രാജേഷ് , പൂർണിമ സുരേഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ജാൻസി, ടോണി ചാക്കോള, രഘുനാഥ് സി. മേനോൻ , വിപിൻകുമാർ എ.എസ്, പ്രനീഷ് എൻ.എച്ച്, ലിനി ബിജു എന്നിവർ പങ്കെടുത്തു.