prabashanam-

കൊടകര: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ 30-ാം വാർഷികാഘോഷം വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവൻ ഉദ്ഘാനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് അഡ്വ. സന്ധ്യ സന്തോഷും വെൽഫയർ കമ്മിറ്റി പ്രസിഡന്റ് എം. സുനിൽകുമാറും ചേർന്ന് ചേർന്ന് ദീപം തെളിച്ചു. ട്രസ്റ്റ് ചെയർമാൻ എൻ.പി. മുരളി അദ്ധ്യക്ഷനായി. ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ബാലതാരം മാളികപ്പുറം ഫെയിം ദേവനന്ദ വിശിഷ്ടാതിഥിയായി. സനീഷ് കുമാർ ജോസഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ രമ കൃഷ്ണൻകുട്ടി, വിദ്യാലയ സമിതി പ്രസിഡന്റ് എം. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം, വിവിധകലാപരിപാടികൾ എന്നിവയും നടന്നു.