1

വടക്കാഞ്ചേരി : കേരളത്തിലെത്തി ആദ്യം ചുട്ടി കുത്ത് അഭ്യസിച്ച ആദ്യ വിദേശ വനിതയായ കലാമണ്ഡലം ബാർബറെ മുണ്ടത്തിക്കോട് സ്‌നേഹക്കൂടാരത്തിലെത്തി കുട്ടികളുടെ മുഖത്ത് ചുട്ടി കുത്തി. കുട്ടികൾക്ക് കഥകളിയെ കുറിച്ച് അറിവ് പകരാനായി സംഘടിപ്പിച്ച പരിപാടിയിൽ വിദേശ രാജ്യങ്ങളിൽ കഥകളിക്കുള്ള ആസ്വാദകരെ കുറിച്ചും മൂവായിരത്തിലധികം മേജർ കഥകളി യൂറോപ്പിൽ മാത്രം അവതരിപ്പിക്കാൻ വേദി ഒരുക്കിയതായും അവർ അറിയിച്ചു. കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സുധി പന്തക്കൽ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ നൗഷാദ് അമ്പലപുരം മുഖ്യാതിഥിയായി. ക്ഷേത്ര സമിതി സെക്രട്ടറി രാജു മാരാത്ത്, കവിയത്രി ഗീത ദിവാകരൻ, കെ.നന്ദകുമാർ, രശ്മി ബജീഷ്, രാമൻ കുട്ടി കുന്നത്ത്, ടിജോ ജോസ്, കെ.പി.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.