തൃശൂർ: പ്രവാസി വേൾഡ് മലയാളി കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനപ്പാന്തം , ശാസ്താംപൂവ്വം ആദിവാസി ഊരിലെ നിവാസികൾക്ക് ഒപ്പം ക്രിസ്മസ് ആഘോഷിച്ചു. ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് റിഷി പൽപ്പു മുഖ്യപ്രഭാഷണം നടത്തി. കോളനി നിവാസികൾക്ക് ക്രിസ്മസ് കേക്ക്, ബ്ലാങ്കറ്റ് എന്നിവ വിതരണം ചെയ്തു. റിഷി പൽപ്പു കോളനിയിലെ കുട്ടികൾക്ക് ഫുട്‌ബോൾ നൽകി. ജില്ലാ സെക്രട്ടറി അനൂപ് പണിക്കശ്ശേരി , വൈസ് പ്രസിഡന്റ് എം.കെ. വസന്തൻ, ട്രഷറർ എൻ.ആർ. സജേഷ്, ജോയിന്റ് സെക്രട്ടറി എം.എസ്. ധീരജ്, സ്വപ്‌ന ചന്ദ്രശേഖരൻ, സഞ്ചു കാട്ടുങ്കൽ, വി.ഡി. സുശീൽ, വനം വികസന സമിതി സെക്രട്ടറി വിനോദ് എന്നിവർ പങ്കെടുത്തു.