1

ഗുരുവായൂർ: നൂറോളം അമ്മമാർക്ക് ധനസഹായവും ക്രിസ്മസ് സമ്മാനങ്ങളും നൽകി തിരുവെങ്കിടം സുകൃതം ക്രിസ്മസ് ആഘോഷിച്ചു. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സുകൃതം വൈസ് പ്രസിഡന്റും ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി ട്രസ്റ്റിയുമായ സ്റ്റീഫൻ ജോസ് അദ്ധ്യക്ഷനായി. ബാലൻ വാറണാട്ട്, നഗരസഭാ കൗൺസിലർമാരായ സുബിത സുധീർ, സിന്ധു ഉണ്ണി, മാദ്ധ്യമ പ്രവർത്തകരായ ആർ. ജയകുമാർ, ലിജിത്ത് തരകൻ, സുകൃതം രക്ഷാധികാരി ഡോ. നിക്കോളാസ് വി. ലാസർ, സി.ഡി. ജോൺസൺ, വി.വി. ജോസ്, കൊച്ചുമേരി നിക്കോളാസ് എന്നിവർ സംസാരിച്ചു. നഗരനയ കമ്മിഷൻ അംഗമായി നിയമിതനായ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ഗ്രന്ഥ രചയിതാവ് പി.ഐ. സൈമൺ എന്നിവരെ ആദരിച്ചു.