തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഭരണ നിർണത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 29ന് നടത്തുന്ന കളക്ടറേറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാൻ ടൗൺ യൂണിറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. തൊഴിൽശാലകൾ അടച്ചിട്ട് കുടുബാംഗങ്ങളോടൊപ്പം സമരത്തിൽ പങ്കെടുക്കും. ബംഗാളി അസോസിയേഷൻ ഹാളിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഒ.പി. പുരുഷോത്തമൻ, ഇ.എൻ. രാധാകൃഷ്ണൻ, കാർത്തിക് ആദക്ക് എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോജു ജോസ് അദ്ധ്യക്ഷനായി. ബേബിമോൻ സ്വാഗതവും ജോഫി ജോസ് നന്ദിയും പറഞ്ഞു.