kodiy

തൃശൂർ: അവണൂർ ശ്രീ കണ്ഠേശ്വര ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി. അഞ്ചു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ തിരുവാതിര ആഘോഷം നടന്നു. മേൽശാന്തി ഭൂജൻ ശർമ മുഖ്യകർമികത്വം വഹിച്ചു. പ്രസിഡന്റ് എ.ജി. രാജൻ, സെക്രട്ടറി എ.ജി. ശിവപ്രസാദ്, പി.കെ. ബിനീഷ്, ട്രഷറർ വി.വി. രാംകുമാർ, എ.ജി. ശങ്കരൻ, ഉണ്ണിക്കൃഷ്ണൻ, വി.എൻ. മുരളീധരൻ എന്നിവർ സന്നിഹിതരായി.