പഴുവിൽ: ശ്രീ ഗോകുലം സ്‌കൂളിലെ വാർഷികാഘോഷം ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഗോകുലം ഗോപാലൻ അദ്ധ്യക്ഷനായി. വാർഡ് അംഗം ജോഷി, പ്രിൻസിപ്പൽ കെ.ആർ. അഭിലാഷ്, കറസ്‌പോണ്ടന്റ് ധനജ സലീഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീജ ബോസ്, ഗുരുവായൂർ ഗോകുലം സ്‌കൂൾ പ്രിൻസിപ്പൽ ശ്രീജിത്ത്, ഗോകുലം കോളേജ് പ്രിൻസിപ്പൽ ശ്രീജിത്ത്, വൈസ് പ്രിൻസിപ്പൽമാരായ സീന രാജീവ്, ജൂലിയ ജോയ് എന്നിവർ സംസാരിച്ചു. അവാർഡുകളും വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.