തൃശൂർ: തെക്കെ മഠത്തിന്റെ 2023ലെ ആചാര്യരത്‌നം പുരസ്‌കാരം വേദ - ശ്രൗത പണ്ഡിതൻ ഡോ. നാറാസ് ഇട്ടിരവി നമ്പൂതിരിക്ക് കളക്ടർ കൃഷ്ണ തേജ നൽകി. വാസ്തുശാസ്ത്ര വിദഗ്ദ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. വേദപണ്ഡിതനായ കോതമംഗലം വാസുദേവൻ നമ്പൂതിരി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കാനഡയിലെ എൻജിനിയർ കണ്ടഞ്ചാത നാരായണൻ, ശാസ്ത്രജ്ഞയായ ഡോ. സാവിത്രി നാരായണൻ, ടെക്‌സാസ് ഹ്യൂസ്റ്റൺ സർവകലാശാലയിലെ പ്രൊഫ. ഡോ. ശരത് മേനോൻ, വടക്കുമ്പാട് പശുപതി നമ്പൂതിരി, എടമന വാസുദേവൻ നമ്പൂതിരി, വടക്കുമ്പാട് നാരായണൻ, കുന്നം വിജയൻ, മോഹൻ വെങ്കടകൃഷ്ണൻ, ഡോ. നാറാസ് ഇട്ടിരവി നമ്പൂതിരി, ഡോ. ജയൻ തെക്കേപ്പാട്ട് എന്നിവർ സംസാരിച്ചു.