തൃശൂർ: കാർഷിക സർവകലാശാലയിൽ ഐ.സി.എ.ആർ എമിരറ്റസ് പ്രൊഫസറായ ഡോ. പി. ഇന്ദിരാദേവി ഇന്ത്യൻ സൊസൈറ്റി ഒഫ് അഗ്രിക്കൾച്ചറൽ എക്കണോമിക്‌സ് എന്ന പ്രൊഫഷണൽ സംഘടനയുടെ ഫെല്ലോ 2023 പദവി നേടി. കാർഷിക സാമ്പത്തിക ശാസ്ത്രത്തിലും ഗ്രാമീണ വികസന രംഗത്തും നടത്തിയിട്ടുള്ള ഗവേഷണങ്ങളുടെയും സംഭാവനയുടെയും അടിസ്ഥാനത്തിലാണിത്. പ്രഗത്ഭരായ കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നിശ്ചയിക്കപ്പെടുന്ന ഈ പദവിക്ക് അർഹയാകുന്ന ആദ്യ മലയാളിയാണ്. 1939ൽ സ്ഥാപിതമായ ഇന്ത്യൻ സൊസൈറ്റി ഒഫ് അഗ്രിക്കൾച്ചറൽ എക്കണോമിക്‌സ് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പ്രഫഷണൽ സൊസൈറ്റികളിൽ ഒന്നാണ്. സർവകലാശാലയുടെ ഗവേഷണ ഡയറക്ടറായിരുന്ന ഇന്ദിരാദേവി സംസ്ഥാന കർഷക ക്ഷേമനിധി ബോർഡിന്റെ ഡയറക്ടറാണ്.