1

തൃശൂർ: ജനുവരി ഒന്ന് മുതൽ കോർപറേഷനിലേക്കുള്ള പൊതുജനങ്ങളുടെ അപേക്ഷകൾ ഓൺലൈൻ വഴി മാത്രം. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ - സ്മാർട്ട് സോഫ്‌റ്റ്‌വെയർ വഴിയാണ് കോർപറേഷൻ ഡിജിറ്റലൈസേഷൻ ചെയ്യുന്നത്. കോർപറേഷനിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾ കോർപറേഷനിൽ നേരിട്ട് വരാതെ പൂർണമായും ഓൺലൈൻ വഴി സേവനം ലഭ്യമാകും.

പദ്ധതിയുടെ ഭാഗമായി കോർപറേഷനിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾ (ജനന - മരണ - വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ മുതലായവ) ഇന്ന് മുതൽ 5 ദിവസത്തേക്ക് തടസ്സപ്പെടും. ജനുവരി ഒന്ന് മുതൽ സേവനങ്ങൾ പുനരാരംഭിക്കും.

അഴിമതി രഹിതവും സുതാര്യവുമായ കോർപറേഷൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ ഈ പദ്ധതിയുടെ നടത്തിപ്പിനായി പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്.

- എം.കെ. വർഗീസ്, മേയർ