1

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം ഉൾക്കൊണ്ട് ക്രിസ്മസ് ആഘോഷിച്ചു. വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കി, വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവി കർമ്മങ്ങൾ നടന്നു. തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുപ്പിറവി കർമ്മങ്ങളിൽ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. തൃശൂർ അതിരൂപത വികാരി ജനറൽ മോൺ. ജോസ് വെള്ളൂരാൻ, കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, സഹ വികാരിമാരായ ഫാ. സെബി വെളിയൻ, ഫാ. ജിയോ വേലൂക്കാരൻ ഫാ. അലക്‌സ് മാപ്രാണി എന്നിവർ സഹകാർമ്മികരായിരുന്നു. ഉണ്ണിയേശുവിന്റെ തിരുസ്വരൂപവും പ്രദക്ഷണമായി കത്തീഡ്രൽ അങ്കണത്തിൽ ഒരുക്കിയ പുൽകൂട്ടിൽ പ്രതിഷ്ഠിച്ചു.