തൃശൂർ: മണപ്പുറം സമീക്ഷ നടത്തുന്ന ചെറുകഥാ ക്യാമ്പ് 29, 30 തീയതികളിൽ മണലൂർ കാരമുക്ക് എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. 29ന് രാവിലെ പത്തിന് എൻ.എസ്. മാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആദ്യ ദിനത്തിൽ അശോകൻ ചരുവിൽ, ഇ. സന്തോഷ്‌കുമാർ, എൻ. രാജൻ. പി.എസ്. റഫീഖ്, അഷ്ടമൂർത്തി, സത്യൻ അന്തിക്കാട്, എം.പി. സുരേന്ദ്രൻ എന്നിവർ പരിശീലനം നൽകും. രണ്ടാം ദിനത്തിൽ കഥാരചനയുടെ പുതുലോകത്തെക്കുറിച്ച് സന്തോഷ് എച്ചിക്കാനം, വി.ആർ. സുധീഷ്, കെ. രേഖ, ഫ്രാൻസിസ് നറോണ, വി.ജി. തമ്പി, വി.കെ. ദീപ എന്നിവർ നയിക്കും. സമാപന സമ്മേളനം ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.വി. ഉണ്ണിക്കൃഷ്ണൻ, അരിവന്ദൻ പണിക്കശ്ശേരി, പി. സലിം രാജ് എന്നിവരാണ് ക്യാമ്പ് ഡയറക്ടർമാർ.
12 മുതൽ 64 വയസുവരെയുള്ളവരാണ് ക്യാമ്പിൽ പങ്കെടുക്കുക. രചനകളുടെ അടിസ്ഥാനത്തിലാണ് ക്യാമ്പിൽ പങ്കെടുക്കുന്നവരെ തെരഞ്ഞെടുത്തതെന്ന് രക്ഷാധികാരി പ്രഫ. ടി.ആർ. ഹാരി പത്രസമ്മേളനത്തിൽ പറഞ്ഞു. 62പേർ ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി.എൻ. സുർജിത്, സമീക്ഷ സെക്രട്ടറി ടി.എസ്. സുനിൽകുമാർ, ജനറൽ കൺവീനർ എം.ബി. സജീവൻ, ജോയിന്റ് സെക്രട്ടറി ടി.പി. ബിനോയ് എന്നിവരും പങ്കെടുത്തു.