fire

കുന്നംകുളം: കേൾവി പരിമിതർക്കായുള്ള കുന്നംകുളത്തെ സർക്കാർ വിദ്യാലയത്തിൽ ക്രിസ്മസ് ന്യൂയർ ആഘോഷം സംഘടിപ്പിച്ച് കുന്നംകുളം അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥർ. കുന്നംകുളം അഗ്‌നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നേതൃത്വത്തിലാണ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചത്. സ്‌കൂളിലെത്തിയ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി സംവദിക്കുകയും ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

അഗ്‌നിനിരക്ഷാസേന ഉദ്യോഗസ്ഥൻ ഗോഡ്‌സൺ ക്രിസ്മസ് ഗാനം ആലപിച്ചു. തുടർന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് കേക്ക് മുറിച്ചതോടെ ക്രിസ്മസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ ബെന്നി മാത്യു, രഞ്ജിത്ത്, റഫീഖ്, ലൈജു, ഹരിക്കുട്ടൻ, സനൽ, ജിഷ്ണു,ശ്യാം, സ്‌കൂൾ പ്രധാന അദ്ധ്യാപിക ഗേളി ജോർജ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വിപിൻ ചന്ദ്രൻ, കുന്നംകുളം അഗ്‌നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.