vm


കുന്നംകുളം: അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. വിശ്വനാഥൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായും നല്ല ബന്ധം പുലർത്തിയ നേതാവായിരുന്നെന്ന് മുൻ മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന വി.എം. സുധീരൻ. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.പി. വിശ്വനാഥൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം കുന്നംകുളം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ്, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.പി. സാക്‌സൺ, കെ.കെ. മുരളി, ഇ.പി. കമറുദ്ദീൻ, സെബാസ്റ്റ്യൻ ചൂണ്ടൽ, സി.ഐ. ഇട്ടി മാത്യു, ബിജോയ് ബാബു, വിജി അനിൽ, കെ.എ. അസി, സി.എഫ്. ബെന്നി, മാത്യൂ ചെമ്മണ്ണൂർ, വാസു കോട്ടോൽ, നെൽസൻ ഐപ്പ്, എൻ.എം.കെ. നബീൽ തുടങ്ങിയവരും അനുസ്മരണ പ്രഭാഷണം നടത്തി.