kavanad-colani

മറ്റത്തൂർ: അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് കാവനാട് കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത് അദ്ധ്യക്ഷനായി. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ദിവ്യ സുധീഷ്, കൊടകര പട്ടിക ജാതി വികസന ഓഫിസർ എ.പി. സീന, ജില്ലാ നിർമ്മിതി കേന്ദ്രം പ്രൊജക്ട് എൻജിനിയ‌ർ ടി.ജി. ശ്രീജിത്ത്, വിജയൻ പാലക്കൽ , അമ്പിളി അജികുമാർ എന്നിവർ സംസാരിച്ചു.