
തൃശൂർ: പിണറായിയുടെ സർക്കാർ ഗുണ്ടായിസമാണ് നടത്തുന്നതെന്ന് പെൻഷൻ കിട്ടാത്തതിനനെത്തുടർന്ന് യാചനാ സമരം നടത്തി ശ്രദ്ധേയയായ മറിയക്കുട്ടി
പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
'പിണറായി നാളെ പോകുമെന്ന് ഉറപ്പാണ്. പിണറായിയുടെ വാക്ക് കേട്ട് ഞങ്ങളുടെ കുട്ടികളെ തല്ലിയ പൊലീസുകാരെ മാർക്ക് ചെയ്തിട്ടുണ്ട്. പെൻഷൻ ഇല്ല, ജോലി പിണറായിയുടെ ആളുകൾക്ക് മാത്രമാണ്. എന്നെക്കുറിച്ച് പലതും പറഞ്ഞു. അതൊന്നും പ്രശ്‌നമില്ല. സുരേഷ് ഗോപി തൃശൂരിൽ ജയിക്കണം, നല്ല മനുഷ്യനാണ്, അടുത്ത തിരഞ്ഞെടുപ്പിൽ മോദി തന്നെ ജയിക്കും', മറിയക്കുട്ടി പറഞ്ഞു.
ചടങ്ങിൽ ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള അദ്ധ്യക്ഷനായി. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ജസ്റ്റിൻ ജേക്കബ്ബ് എന്നിവർ സംസാരിച്ചു.