
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച 55-ാം പുഴനിലാവ് കോട്ടപ്പുറം കായലോരത്ത് അരങ്ങേറി. ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കോട്ടപ്പുറം ആംഫി തീയറ്ററിൽ നടന്ന ആഘോഷം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് വി.എം. ജോണി അദ്ധ്യക്ഷനായി. കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ മുഖ്യാതിഥിയായി. ഡാൻസ് മാസ്റ്റർ ശ്രീകാന്ത്, ടോമി കുരിയാപ്പിള്ളി, കെ.യു. രഞ്ജിത്ത്, ജോയ് കല്ലറയ്ക്കൽ, ആന്റണി കെ.എ, സാബു പി.ടി എന്നിവർ പങ്കെടുത്തു. തുടർന്ന് ഡി.ജെ അക്കാഡമിയുടെ നൃത്തോത്സവം അരങ്ങേറി.