1

തൃശൂർ: മതേതര്വം എന്നത് ആഭരണമല്ലെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. തൃശൂരിൽ ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിദ്ധ്യത്തിലാണ് ഏകത്വം നിലനിൽക്കുന്നത്. രാജ്യത്ത് കലാപത്തിന്റെ പാതയല്ല വേണ്ടത്. സി.പി.എമ്മിനും കോൺഗ്രസിനും മതേതരത്വം എന്നത് പ്രസംഗത്തിൽ മാത്രമാണ്. മോദി സർക്കാർ മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള അദ്ധ്യക്ഷനായി. മറിയക്കുട്ടി കേക്ക് മുറിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജസ്റ്റിൻ ജേക്കബ്ബ്, എൻ.ആർ. റോഷൻ, രഘുനാഥ്.സി. മേനോൻ, വിപിൻ ഐനിക്കുന്നത്ത് എന്നിവർ പങ്കെടുത്തു.