അന്നമനട: അന്നമനട സൗത്ത് എസ്.എൻ.ഡി.പി ശാഖയുടെയും കുമാരനാശാൻ കുടുംബയോഗത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗം മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം ഭരണ സമിതിയിലേക്ക് ഇ.കെ. ഭാസ്‌കരൻ (പ്രസിഡന്റ്), വി.കെ. രാമദാസൻ (വൈസ് പ്രസിഡന്റ്), എം.എൻ. ജോമി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. 75 വയസ് കഴിഞ്ഞ പൊന്നമ്പിൽ വത്സ കേശവനെ പൊന്നാട അണിയിച്ച് ആശംസാപത്രം നൽകി ആദരിച്ചു. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഡിഗ്രിക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ നൽകി അനുമോദിച്ചു. ഗുരുദേവ ക്ഷേത്ര ഭരണ സമിതിയിലേക്ക് 20 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റ് സി.ഡി. ബിജു മാസ്റ്റർ, ശാഖാ സെക്രട്ടറി കെ.കെ. ശ്രീധരൻ, യൂണിയൻ പ്രതിനിധി സി.ഡി. രാജൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.