1

ചാലക്കുടി: പൊലീസ് ജീപ്പ് തകർത്ത ഡി.വൈ.എഫ്.ഐ നേതാവിനെ ബലപ്രയോഗത്തിലൂടെ മോചിപ്പിച്ച സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തു. ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, ഏരിയ കമ്മറ്റി അംഗങ്ങളായ ജിൽ ആന്റണി, എ.എം. ഗോപി എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ നോട്ടീസ് നൽകിയത് പ്രകാരമാണ് ഇവർ സ്റ്റേഷനിൽ ഹാജരായത്.
കഴിഞ്ഞ ഡിസംബർ 22ന് ഗവ. ഐ.ടി.ഐ പരിസരത്താണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിതിൻ പുല്ലൻ പൊലീസ് ജീപ്പ് തകർത്തത്. തുടർന്ന് ഇയാളെ പിടികൂടാൻ നടന്ന പൊലീസ് ശ്രമം പ്രവർത്തകർ തടയുകയായിരുന്നു.