മാള: പൂപ്പത്തി ശാഖാ 30ാമത് പ്രതിഷ്ഠാപന ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി കലാ, കായിക, ആത്മീയ സാംസ്‌കാരിക, പരിപാടികൾ അരങ്ങേറി. സാംസ്‌കാരിക സമ്മേളനം മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ആർ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ചലച്ചിത്ര, സീരിയൽ താരം കൃഷ്ണൻ പോറ്റി സമ്മാനദാനം നിർവഹിച്ചു. മികച്ച ബാലതാരം അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, അനില സുനിൽ, ഓമന ഗോപാലകൃഷ്ണൻ, പി.പി. രാജൻ, എം.വി ലാലു എന്നിവർ പ്രസംഗിച്ചു.