
പീച്ചി: കേരളത്തിൽ പ്രായോഗിക നയങ്ങൾക്കനുസരിച്ചുള്ള പരിപാടികളാണ് ഉണ്ടാക്കേണ്ടതെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. നിർഭാഗ്യവശാൽ വൈകാരിക തലങ്ങളിലാണ് ആസൂത്രണം നടക്കുന്നത്. കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി കെ.എഫ്.ആർ.ഐയിൽ ഡോ.പി.ആർ.പിഷാരടി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വയൽ നികത്തൽ, മനുഷ്യ വന്യജീവി സംഘർഷം തുടങ്ങി എല്ലാ മേഖലകളിലും ഇത് കാണാം. നെൽവയൽ നമുക്ക് വൈകാരികമാണ്. എന്നാൽ
മൃഗസംഘർഷം കുറയ്ക്കുന്നതിന് കള്ളിംഗ്, റാഞ്ചിഗ് പോലുള്ള മാതൃകകളെപ്പറ്റി ചർച്ച ചെയ്യുന്നില്ല. അത്തരം ഘട്ടങ്ങളിലെല്ലാം പ്രായോഗിക സമീപനമാണ് വേണ്ടത്. മനുഷ്യ മൃഗ സംഘർഷ മേഖലകളെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നത് നല്ലതാണെന്നും ഡോ.മുരളി തുമ്മാരുകുടി പറഞ്ഞു. ഡോ.എസ്.പ്രദീപ്കുമാർ, ഡോ.ടി.വി.സജീവ്, ഡോ.വി.അനിത, ഡോ.ബിനുജ തോമസ്, ഡോ.എ.വി.രഘു എന്നിവർ സംസാരിച്ചു.