accident-death

പുതുക്കാട് : മുൻ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ സഹോദരൻ, പാലിയേക്കര ലക്ഷ്മി വിലാസത്തിൽ മുകുന്ദൻ ഉണ്ണി (61) നിര്യാതനായി. കഴിഞ്ഞ 19ന് ദേശീയപാത നടത്തറയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മിനിവാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പാലിയേക്കരയിലെ വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ എം. കർത്ത. മക്കൾ: വിഷ്ണു എം. കർത്ത (എൽ ആൻഡ് ടി മുംബയ്), ശ്രീലക്ഷ്മി എം. കർത്ത (എം.ബി.എ വിദ്യാർത്ഥിനി). പരേതരായ കെ.ടി. പീതാംബരൻ കർത്തയുടെയും ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയുടെയും മകനാണ്. മറ്റ്‌ സഹോദരങ്ങൾ: ശ്രീപാർവ്വതി, ജയശ്രീ.