news-photo-

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറുതാലപ്പൊലിയോടനുബന്ധിച്ച് ദേശപ്പൊങ്കാല ആഘോഷിച്ചു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. മേൽശാന്തി കെ.ഭാസ്‌ക്കരൻ നമ്പൂതിരി പൊങ്കാല അടുപ്പിലേയ്ക്ക് അഗ്‌നി പകർന്നതോടെ ചടങ്ങാരംഭിച്ചു. പൊങ്കാലയിൽ നൂറ് കണക്കിന് വനിതകൾ പങ്കെടുത്തു. ക്ഷേത്രസമിതി ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവൻകണിച്ചാടത്ത്, മാതൃസമിതിസാരഥികളായ ബിന്ദു നാരായണൻ, പ്രേമ വിശ്വനാഥൻ, അർച്ചന രമേശ്, ക്ഷേത്രം മാനേജർ പി.രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി. വൈകീട്ട് ലക്ഷദീപം, ചുറ്റുവിളക്ക്, വെള്ളരിപൂജ, മേളത്തോടെ ചെമ്പ് താലം എഴുന്നള്ളിപ്പ്, പൊങ്ങിലിടി, ഗുരുതി എന്നിവയുണ്ടായി.