bjp
ശ്രദ്ധാരാമചന്ദ്രനെയും ഷീല രാമചന്ദ്രനെയും ബി.ജെ.പിയിലേക്ക് ഷാളണിയിച്ച് സ്വീകരിക്കുന്നു.

ചാഴൂർ: ബി.ജെ.പിയുടെ നേതൃത്വത്തിൽ ആലപ്പാട് പുറത്തൂർ വിഷ്ണുമായ (കൊട്ടിൽ) ക്ഷേത്രത്തിൽ വച്ച് നിയമ ബിരുദം നേടിയ ശ്രദ്ധാ രാമചന്ദ്രനെ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു. ബാലൻ നെല്ലിപറമ്പിൽ അദ്ധ്യക്ഷനായി. ശ്രദ്ധാ രാമചന്ദ്രനും അമ്മ ഷീല രാമചന്ദ്രനും യോഗത്തിൽ വച്ച് ബി.ജെ.പിയിൽ അംഗത്വമെടുത്തു. ബി.ജെ.പി നേതാക്കളായ ഷാജി കളരിക്കൽ, അജിത്ത് പട്ടത്ത്, വേലായുധൻകുട്ടി പനമുക്കത്ത്, രേണുകാ രാധാകൃഷ്ണൻ, പി.ആർ. ഷാജു, നിഖിൽ രാധാക്യഷ്ണൻ, രജിത് രാജൻ ഇയ്യാനി, സിന്ധു ബൈജുകുമാർ, ഷിനോജ് ഞാറ്റുവെട്ടി, ദിനേശൻ കിഴക്കര, സുധീഷ് നെല്ലിപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.