jadhakku-sikaranam-

കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾ തിരുത്തുക, റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രചരണ ജാഥയ്ക്ക് മതിലകം സെന്ററിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്ടൻ എ.എസ്.കുട്ടി സംസാരിച്ചു. എം.ഡി. സുരേഷ് അദ്ധ്യക്ഷനായി. വൈസ് ക്യാപ്ടൻ കെ.വി.വസന്തകുമാർ, മാനേജർ പി.ആർ.വർഗീസ് മാസ്റ്റർ, അംഗങ്ങളായ എം.എം.അവറാച്ഛൻ, കെ.കെ.രാജേന്ദ്ര ബാബു തുടങ്ങിയവർ സംസാരിച്ചു. പി.കെ.ചന്ദ്രശേഖരൻ, ഇ.ടി.ടൈസൺ എം.എൽ.എ, ടി.കെ.സുധീഷ്, എം.എസ്.മോഹനൻ, കെ.കെ.അബീദലി, ടി.കെ.രമേഷ് ബാബു, പി.സി.രാജീവ്, വി.എ.കൊച്ചുമൊയ്തീൻ, ഹൈദ്രോസ്, പി.എച്ച്.അമീർ തുടങ്ങിയവർ ജാഥയ്ക്ക് സ്വീകരണം നൽകി.