വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ആധുനിക അറവുശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാങ്ങല്ലൂർ: കാൽ നൂറ്റാണ്ടിലധികമുള്ള കാത്തിരിപ്പിന് വിരാമമായി വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ആധുനിക അറവുശാല തുറന്നു. അറവുശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, ഫസ്‌ന റിജാസ്, ഡോ. വി.എൻ. വാസുദേവൻ, ഡോ. യു.എസ്. രാമചന്ദ്രൻ, കെ. റിഷി, സുജന ബാബു, ജിയോ ഡേവിസ്, സിന്ധു ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
ലക്ഷ്യം അനധികൃത അറവ് തടയൽഅനധികൃത അറവ് തടയാനും നല്ല മാട്ടിറച്ചി ജനങ്ങൾക്ക് ലഭ്യമാക്കാനുമായി വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 1999 ൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബ്ലോക്ക് ജംഗ്ഷനും മനയ്ക്കലപ്പടിക്കും ഇടയിൽ റവന്യൂ വകുപ്പിൽ നിന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വാങ്ങിയ 55 സെന്റ് സ്ഥലത്താണ് അറവുശാല സ്ഥാപിച്ചത്. 1.5 കോടിയോളം രൂപ നിർമ്മാണത്തിനായി ഇതുവരെ മുടക്കി.