ambulance

കുന്നംകുളം: അർബൺ സഹകരണ സൊസൈറ്റി പുതുവത്സരത്തോടനുബന്ധിച്ച് സൗജന്യ ആംബുലൻസ് സർവീസ് സേവനം ആരംഭിക്കും. ആംബുലൻസിന് പുറമേ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ ഫ്രീസർ, ജനറേറ്റർ സൗകര്യവും ഏർപ്പെടുത്തി. സഹകരണ സ്ഥാപനങ്ങൾ ജനനന്മയ്ക്ക് ഉപകാരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വൈവിദ്ധ്യമാർന്ന പദ്ധതികളാണ് അർബൺ സഹകരണ സൊസൈറ്റി നടപ്പിലാക്കി വരുന്നതെന്ന് പ്രസിഡന്റ് അസീസ് പറഞ്ഞു. സൊസൈറ്റി മെമ്പർമാരായ അർഹതപ്പെട്ട 10 രോഗികൾക്ക് ആകെ 2.25 ലക്ഷം രൂപ ചികിത്സാ ധനസഹായം നൽകും. ആംബുലൻസ് സർവീസും ചികിത്സാ ധനസഹായ വിതരണവും 28 ന് രാവിലെ 10.30ന് സൊസൈറ്റി ഹെഡ്ഢാഫീസ് പരിസരത്ത് എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.