sadhassu

കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിമോചന സദസ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഷിൽ ഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കോൺഗ്രസ് നേതാക്കളായ വി.ഡി. സതീശനെതിരെയും കെ. സുധാകരനെതിരെയും കള്ളകേസെടുത്ത ഫാസിസ്റ്റ് നടപടിക്കെതിരെ കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി ഫാസിസ്റ്റ് വിമോചന സദസ് നടത്തി. വടക്കേ നടയിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഷിൽ ഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു അദ്ധ്യക്ഷനായി. ഇ.വി. സജീവൻ, കെ.എൻ. സജീവൻ, കെ.പി. സുനിൽകുമാർ, വി.എം. ജോണി, വി.എസ്. അരുൺരാജ്, എ.ആർ. രാമദാസ് എന്നിവർ പ്രസംഗിച്ചു.
എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ഫാസിസ്റ്റ് വിരുദ്ധ സദസും നടത്തി. പ്രസിഡന്റ് സി.എം. മൊയ്തു അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവിനർ പി.എസ്. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി അഡ്വ. പി.എച്ച്. മഹേഷ്, പി.കെ. മുഹമ്മദ്, പി.പി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ഇ.കെ. സോമൻ സ്വാഗതവും എ.ഐ. ഷുക്കൂർ നന്ദിയും പറഞ്ഞു. കാരയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് പ്രൊഫ. കെ.എ. സിറാജ്, ജോസഫ് ദേവസി, കെ.എം. സാദത്ത്, പി.എ. കരുണാകരൻ, ബഷീർ കൊണ്ടാംമ്പുള്ളി എന്നിവർ നേതൃത്വം നൽകി.