urumees

ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായ എം.സി.ആന്റണി മോറേലിയുടെ സ്മരാണാർത്ഥം മികച്ച സഹകരണ ബാങ്ക് പ്രസിഡന്റിന് ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം കെ.ജെ.ഉറുമീസ് മാസ്റ്റർക്ക്. 10,001രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിയാരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. മികച്ച ബാങ്കായി പരിയാരത്തെ ഉയർത്തുന്നതിൽ പതിറ്റാണ്ടുകളുടെ സേവനം പരിഗണിച്ചാണ് അവാർഡ്. ജനുവരി 1 ന് 5ന് മോതിരക്കണ്ണി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ തോമസ് ഉണ്ണിയാടൻ അവാർഡ് സമ്മാനിക്കും.ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, ജില്ലാ പ്രസിഡന്റ് ജെയ്‌സൺ മാണി, റഹിം വീട്ടി പറമ്പിൽ, ജെനീഷ് പി.ജോസ്, ജോർജ്ജ് ഐനിക്കൽ തുടങ്ങിയവർ പങ്കെടുക്കും.