statue

ചാലക്കുടി: ഗ്രൂപ്പ് കളിയിൽ ദിവസങ്ങൾ നീണ്ടു, കോടശേരി പഞ്ചായത്ത് കാര്യാലയത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി, പ്രതിപക്ഷം ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ നിർമ്മിച്ച ഗാന്ധിമയുടെ മൂന്നാംവട്ട അനാവരണച്ചടങ്ങായിരുന്നു ഇന്നലെ. ഗ്രൂപ്പ്‌ പോര് കാരണം കഴിഞ്ഞ രണ്ടുപ്രാവശ്യവും ഉദ്ഘാടനം മാറ്റിവച്ചു. ഒടുവിൽ ബുധനാഴ്ചയിലെ തീയതിയും മാറ്റിവച്ചപ്പോൾ പ്രസ്തുത ദൗത്യം എൽ.ഡി.എഫ് ഏറ്റെടുത്തു. പ്രതീകാത്മക അനാച്ഛാദനം പ്രതിപക്ഷ ലീഡർ ഇ.എ. ജയതിലകൻ നിർവഹിച്ചു. എൽ.ഡി.എഫ് കൺവീനർ സി.കെ. സഹജൻ അദ്ധ്യക്ഷനായി. വി.ജെ. വില്യംസ്, കെ.വി. ടോമി, ദീപ പോളി, ഉഷാ ശശിധരൻ, സതിജ ഷാജി എന്നിവർ സംസാരിച്ചു.