
തൃശൂർ: കാർഷിക സർവകലാശാലയ്ക്ക് കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2023-24 അദ്ധ്യയന വർഷം മുതൽ സ്വാശ്രയ രീതിയിൽ ആരംഭിക്കുന്ന ബി.എസ്.സി അഗ്രികൾച്ചർ കോഴ്‌സിലേയ്ക്കുള്ള രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷൻ ജനുവരി മൂന്നിന് രാവിലെ 11ന് കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ആസ്ഥാനത്ത് നടക്കും. കോളേജ് ഒഫ് ഫോറസ്ട്രിയുടെ സെമിനാർ ഹാളിലാണ് പ്രവേശന നടപടികൾ. 2023 വർഷത്തെ കീം, നീറ്റ് പ്രവേശന പരീക്ഷയിൽ മെഡിക്കൽ റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.kau.in കൂടുതൽ വിവരങ്ങൾക്ക് 0487 2438139.