തൃശൂർ: പുതിയ സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി എട്ട് മുതൽ 12 വരെ കളമശ്ശേരി കീഡ് കാമ്പസിലാണ് പരിശീലനം.
ബിസിനസ് നിയമവശങ്ങൾ, ഐഡിയ ജനറേഷൻ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ബാങ്കിൽ നിന്നുള്ള സാമ്പത്തിക സഹായം, ജി.എസ്.ടി, സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകളുണ്ട്. താത്പര്യമുള്ളവർ http://kied.infot/raining- calender/ സന്ദർശിച്ച് ജനുവരി മൂന്നിനകം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസടച്ചാൽ മതി. ഫോൺ: 0484 2532890, 9605542061.