sreer

പുറനാട്ടുകര: ഒഴുക്കുള്ള മനസിനെ നിയന്ത്രിച്ചാലേ ഈശ്വരനിലെത്തൂവെന്ന് സംസ്കൃത പണ്ഡിതനും പ്രഭാഷകനുമായ ടി.എൻ. നാരായണ ഭട്ടതിരിപ്പാട്. മനസിന്റെ ഒഴുക്കിൽപെട്ട് പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിൽ നടക്കുന്ന 63-ാം വാർഷിക അന്തർയോഗത്തിൽ 'ശാരദാദേവീവചനങ്ങൾ' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൃശൂർ നാദബ്രഹ്മത്തിന്റെ ഗായകർ നയിച്ച സംഗീതാർച്ചന നടന്നു. അന്തർയോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിന്റെ അദ്ധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ സമാപന പ്രസംഗം നടത്തി.