thiruvathira
തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറ്റുന്നു.

തൃപ്രയാർ: മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പഴങ്ങാപ്പറമ്പിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, കെ.കെ. ധർമ്മപാലൻ മാസ്റ്റർ, മുരളീധരൻ കുന്നത്തുള്ളി, രവീന്ദ്രൻ കുറുവത്ത്, രാജൻ കാരയിൽ, കെ. കൃഷ്ണമൂർത്തി, മേൽശാന്തി ശ്രീഹരി വാസുദേവൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരുവാതിരക്കളി നടന്നു. അത്താഴപൂജ, ശ്രീഭൂത ബലി, വിളക്കിന് എഴുന്നള്ളിപ്പ് എന്നിവയും നടന്നു.