bhagavant

തൃശൂർ : കേന്ദ്ര സർക്കാർ വിവിധ ജനക്ഷേമ, വികസന പദ്ധതികളെക്കുറിച്ച് അവബോധം വളർത്താനുദ്ദേശിച്ച് സംഘടിപ്പിക്കുന്ന വികസിത് ഭാരത് യാത്രയുടെ ഭാഗമായി ഇന്ന് തൃശൂർ ജില്ലയിൽ നടക്കുന്ന പരിപാടികളിൽ കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ പങ്കെടുക്കും. രാവിലെ 10.30ന് മറ്റത്തൂർ പഞ്ചായത്തിലും ഉച്ചയ്ക്ക് 2.30 ന് നെന്മണിക്കര പഞ്ചായത്തിലും നടക്കുന്ന പരിപാടികളിലാണ് കേന്ദ്ര സഹമന്ത്രി പങ്കെടുക്കുക. ജില്ലയിൽ പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര ഇന്ന് കൊടകര പഞ്ചായത്തിലെത്തി. കൊടകര സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ പ്രജിത്ത് ടി.വി നിർവഹിച്ചു.