leela

മുതുവറ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ലീല രാമകൃഷ്ണനെ തെരഞ്ഞെടുത്തു. എൽ.ഡി.എഫിലെ രഞ്ജു വാസുദേവനെ ആറിനെതിരെ ഏഴ് വോട്ടിനാണ് ലീല രാമകൃഷ്ണൻ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് ധാരണപ്രകാരം പ്രസിഡന്റായിരുന്ന ആനി ജോസ് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബ്ലോക്ക് പഞ്ചായത്തിലെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനായിരുന്നു ലീല രാമകൃഷ്ണൻ.

കെ.ജെ. ജ്യോതി ജോസഫ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ സ്ഥിരം സമിതി അദ്ധ്യക്ഷയാകും. സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാൾ ജൂബി കുര്യാക്കോസ് വരണാധികാരിയായിരുന്നു. മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും കൈപ്പറമ്പ് പഞ്ചായത്ത് വിവിധോദ്ദേശ സഹകരണ സംഘത്തിന്റെ പ്രസിഡന്റുമാണ് ലീല രാമകൃഷ്ണൻ.

അനുമോദന യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത്കുമാർ, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി. നിർമ്മല തുടങ്ങിയവർ സംസാരിച്ചു.