തൃശൂർ : മതേതര ജനാധിപത്യം ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളെയും നരേന്ദ്രമോദിയെയും നാടുകടത്താനുള്ള വലിയ തീരുമാനം വരുന്ന തിരഞ്ഞെടുപ്പോടെ ജനാധിപത്യ വിശ്വാസികൾ നടപ്പിലാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഡി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിനോടനുബന്ധിച്ച് കോൺഗ്രസ് പതാക ഉയർത്തുകയായിരുന്നു അദ്ദേഹം. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ.പ്രതാപൻ എം.പി, എം.പി.വിൻസെന്റ്, ടി.വി.ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി.ശശികുമാർ, ഐ.പി.പോൾ, സി.ഒ.ജേക്കബ്, നിജി ജസ്റ്റിൻ, സി.ഐ.സെബാസ്റ്റ്യൻ, കെ.എച്ച്.ഉസ്മാൻ ഖാൻ,കെ.ഗോപാലകൃഷ്ണൻ, ടി.എം.രാജീവ്, കെ.വി.ദാസൻ, സതീഷ് വിമലൻ, എം.എസ്.ശിവരാമക്യഷ്ണൻ, അഡ്വ.സുബി ബാബു, ടി.നിർമ്മല, ഗോകുൽ ഗുരുവായൂർ എന്നിവർ സംസാരിച്ചു.