police

തൃശൂർ: സിറ്റി പൊലീസിന് കീഴിലെ സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികൾക്കായുള്ള അഞ്ച് ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പിന്റെ ഉദ്ഘാടനം തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്.അജീതാബീഗം ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി. പി.വാഹിദ് മുഖ്യാതിഥിയായി.

തൃശൂർ എ.സി.പി കെ.കെ.സജീവ്, ദേവമാത സ്‌കൂൾ പ്രിൻസിപ്പൽ ഫാ.സിന്റോ നങ്ങിണി, എസ്.പി.സി പദ്ധതി അസി. നോഡൽ ഓഫീസർ സി.വി.പ്രദീപ് എന്നിവർ പങ്കെടുത്തു. സിറ്റി പൊലീസിന് കീഴിലെ 38 സ്‌കൂളിൽ നിന്നായി 217 ആൺകുട്ടികളും 177 പെൺകുട്ടികളും പങ്കെടുക്കുന്നുണ്ട്. ക്ലാസുകൾ, ശാരീരികക്ഷമത പരിശീലന പദ്ധതികൾ, സംവാദം എന്നിവ നടക്കും. 31 ന് സമാപന പരേഡിൽ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ സല്യൂട്ട് സ്വീകരിക്കും.