 
കയ്പമംഗലം : ജനാധിപത്യ മാർഗത്തിലുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിമോചന സദസ് സംഘടിപ്പിച്ചു. മൂന്നുപീടിക സെന്ററിൽ നടന്ന സദസ് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിൽ പി. മേനോൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം എം.കെ. അബ്ദുൾ സലാം മുഖ്യാതിഥിയായി. നേതാക്കളായ പി.എം.എ. ജബ്ബാർ, സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, മണി കാവുങ്ങൽ, സജയ് വയനപ്പിള്ളി, സരേഷ് കൊച്ചുവീട്ടിൽ, കെ.വി. അബ്ദുൽ മജീദ്, കെ.കെ. രാജേന്ദ്രൻ, സി.ജെ. പോൾസൺ, ശോഭന രവി, ഷീല വിശ്വംഭരൻ, കെ.എം. അഫ്‌സൽ, മുഹമ്മദ്, വി.എസ്. ജിനേഷ്, സി.കെ. മജീദ് എന്നിവർ സംസാരിച്ചു.