athir

ചേലക്കര: പങ്ങാരപ്പിള്ളി ആതിര കലാസാംസ്‌കാരിക സമിതിയുടെ 41-ാം വാർഷികവും ഗ്രാമീണ വായനശാലയുടെ 34-ാം വാർഷികവും ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷലീൽ, സമിതി പ്രസിഡന്റ് പി.എ. അച്ചൻകുഞ്ഞ്, സെക്രട്ടറി കെ.എസ്. ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി. ഗോപാലകൃഷ്ണൻ, ബീന മാത്യു, സുമതി മൊടായ്ക്കൽ, സെന്റ് ജോസഫ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക ബീന പോളി, യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവ് ഗോപിക, വായനശാലാ പ്രസിഡന്റ് എം.എം. അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. ബാലവേദി, വനിതാവേദി അംഗങ്ങളുടെ വിവിധ കലാപരിപാടികളും വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ എന്ന നാടകവും അരങ്ങേറി.